പ​ണം ന​ല്കാ​തെ സ​ർ​ക്കാ​ർ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം മ​ര​വി​പ്പി​ക്കു​ന്നു: പി.​കെ. ഫൈ​സ​ൽ
Monday, March 18, 2024 1:30 AM IST
കാ​സ​ർ​ഗോ​ഡ്: സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച പ​ണം പോ​ലും ന​ൽ​കാ​തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം മ​ര​വി​പ്പി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ പ​റ​ഞ്ഞു. രാ​ജീ​വ് ഗാ​ന്ധി പ​ഞ്ചാ​യ​ത്ത് രാ​ജ് സ​മി​തി ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മ​ഹി​ളാ മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മ​രാ​മ​ത്ത് പ​ണി​ക​ൾ ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ർ​ക്ക് മാ​സ​ങ്ങ​ളാ​യി ഫ​ണ്ട് ല​ഭി​ക്കു​ന്നി​ല്ല. പ​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം മൂ​ലം പ്ര​വ​ർ​ത്തി​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ട്. ഇ​തു​മൂ​ലം ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ച അ​വ​സ്ഥ​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ. ​നീ​ല​ക​ണ്ഠ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ജീ​വ് ഗാ​ന്ധി പ​ഞ്ചാ​യ​ത്ത് രാ​ജ് സ​മി​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ര​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, യു​ഡി​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഗീ​ത കൃ​ഷ്ണ​ൻ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മി​നി ച​ന്ദ്ര​ൻ, ജ​മീ​ല അ​ഹ​മ്മ​ദ്, പി. ​സി​ന്ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.