സ​ഹ​പാ​ഠി​യു​ടെ കു​ടും​ബ​ത്തി​ന് വീ​ടൊ​രു​ക്കാ​ൻ മാ​ർ​ത്തോ​മ്മ ബ​ധി​ര​വി​ദ്യാ​ല​യം
Sunday, March 17, 2024 7:28 AM IST
ഉ​ദ​യ​പു​രം: പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം​ചെ​യ്ത് ജീ​വി​ത​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി​യ കു​ഞ്ഞു​കൂ​ട്ടു​കാ​രി​യു​ടെ കു​ടും​ബ​ത്തി​ന് സ്വ​ന്ത​മാ​യൊ​രു വീ​ടെ​ന്ന സ്വ​പ്നം സ​ഫ​ല​മാ​ക്കാ​ൻ ചെ​ർ​ക്ക​ള മാ​ർ​ത്തോ​മ്മ ബ​ധി​ര​വി​ദ്യാ​ല​യ​ത്തി​ലെ സ​ഹ​പാ​ഠി​ക​ൾ.

മാ​ർ​ത്തോ​മ്മ സ്കൂ​ളി​ലെ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി തെ​രേ​സ മ​രി​യ​യു​ടെ കു​ടും​ബ​ത്തി​നാ​ണ് സ്കൂ​ളി​ലെ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും മാ​നേ​ജ്മെ​ന്‍റും ചേ​ർ​ന്ന് വീ​ട് നി​ർ​മി​ച്ചു​ന​ല്കു​ന്ന​ത്. സ്വ​ന്ത​മാ​യി വീ​ടോ സ്ഥ​ല​മോ ഇ​ല്ലാ​തി​രു​ന്ന കു​ടും​ബ​ത്തി​ന് സ്കൂ​ളി​ലെ ഒ​രു അ​ധ്യാ​പ​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉ​ദ​യ​പു​ര​ത്ത് സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കി​യ എ​ട്ടു സെ​ന്‍റ് സ്ഥ​ല​ത്താ​ണ് വീ​ട് നി​ർ​മി​ക്കു​ന്ന​ത്.

സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​മാ​ത്യു ബേ​ബി പു​തി​യ വീ​ടി​ന്‍റെ ക​ട്ടി​ള വെ​പ്പ് ക​ർ​മം നി​ർ​വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക ജോ​സ്മി ജോ​ഷ്വാ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ർ. ഭാ​സ്ക​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. കൃ​ഷ്ണ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എ​സ്. ഷീ​ല, സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി കെ.​ടി. ജോ​ഷി​മോ​ൻ, വി.​എ​സ്. വി​ജി, കീ​ർ​ത്ത​ൻ രാ​ജ്, പൂ​ർ​ണേ​ഷ്, ഷി​ന്‍റോ എം. ​വെ​മ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തെ​രേ​സ മ​രി​യ​യു​ടെ പി​താ​വ് ഷി​ന്‍റോ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു​വ​ര​വേ പ​ക്ഷ​ഘാ​തം പി​ടി​പെ​ട്ട് മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട് ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​താ​ണ്. മൂ​ന്ന് പെ​ൺ​മ​ക്ക​ളി​ൽ ര​ണ്ടാ​മ​ത്തേ​താ​ണ് തെ​രേ​സ മ​രി​യ. മൂ​ത്ത സ​ഹോ​ദ​രി കാ​ഴ്ച സം​ബ​ന്ധ​മാ​യ അ​സു​ഖം മൂ​ലം ചി​കി​ത്സ​യി​ലാ​ണ്.