റേ​ഷ​ൻ കാ​ർ​ഡ് മ​സ്റ്റ​റിം​ഗി​ലെ അ​പാ​ക​ത​യ്ക്കെ​തി​രേ മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം
Sunday, March 17, 2024 7:28 AM IST
കാ​ഞ്ഞ​ങ്ങാ​ട്: റേ​ഷ​ൻ കാ​ർ​ഡ് മ​സ്റ്റ​റിം​ഗി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളെ പൊ​രി​വെ​യി​ലി​ൽ നി​ർ​ത്തി ക​ഷ്ട​പ്പെ​ടു​ത്തി തി​രി​ച്ച​യ​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ലെ പൊ​തു​വി​ത​ര​ണ​കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ധ​ന്യ സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് മി​നി ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റ് ജ​മീ​ല അ​ഹ​മ്മ​ദ്, സ​രോ​ജി​നി, കെ.​ ര​മ, ര​മ രാ​ജ​ൻ, എ.​വി. ​ക​മ്മാ​ട​ത്തു, ക​മ​ലാ​ക്ഷി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.