സ്ത്രീ​പ​ഥം സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Saturday, March 16, 2024 12:58 AM IST
അ​ട്ടേ​ങ്ങാ​നം: കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സ്, മോ​ഡ​ൽ ജെ​ൻ​ഡ​ർ റി​സോ​ഴ്‌​സ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ്ത്രീ​പ​ഥം സെ​മി​നാ​ർ പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ശ്രീ​ജ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ​നി​താ മു​ന്നേ​റ്റ​ത്തി​ൽ കു​ടും​ബ​ശ്രീ​യു​ടെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ. ​പ​ത്മാ​വ​തി ക്ലാ​സെ​ടു​ത്തു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച വ​നി​ത​ക​ളെ ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ദാ​മോ​ദ​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ര​ജ​നി കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, മ​നീ​ഷ്, ഷൈ​ജ, ക​മ്യൂ​ണി​റ്റി കൗ​ൺ​സി​ല​ർ കെ.​വി. ത​ങ്ക​മ​ണി, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു കൃ​ഷ്ണ​ൻ, പി.​എ​ൽ. ഉ​ഷാ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.