തൃ​ക്ക​രി​പ്പൂ​രിൽ ഒ​ന്നാം​ഘ​ട്ട പ്ര​ചാ​ര​ണം ന​ട​ത്തി രാജ്മോഹൻ ഉ​ണ്ണി​ത്താ​ൻ
Saturday, March 16, 2024 12:58 AM IST
നീ​ലേ​ശ്വ​രം: കാ​സ​ർ​ഗോ​ഡ് ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ തൃ​ക്ക​രി​പ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാം​ഘ​ട്ട പ്ര​ചാ​ര​ണം ന​ട​ത്തി. നീ​ലേ​ശ്വ​രം ഗാ​ന്ധി സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​ക്കൊ​ണ്ടാ​ണ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.

തു​ട​ർ​ന്ന് നീ​ലേ​ശ്വ​രം മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​ൻ മു​ത​ൽ കോ​ൺ​വെ​ന്‍റ് ജം​ഗ്ഷ​ൻ വ​രെ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം റോ​ഡ് ഷോ ​ന​ട​ത്തി. തു​ട​ർ​ന്ന് ഈ​സ്റ്റ് എ​ളേ​രി, വെ​സ്റ്റ് എ​ളേ​രി, ക​യ്യൂ​ർ-​ചീ​മേ​നി, പി​ലി​ക്കോ​ട്, തൃ​ക്ക​രി​പ്പൂ​ർ, വ​ലി​യ​പ​റ​മ്പ്, പ​ട​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ര്യ​ട​ന​ത്തി​നു ശേ​ഷം വൈ​കി​ട്ട് ചെ​റു​വ​ത്തൂ​രി​ലെ​ത്തി സ​മാ​പി​ച്ചു.

കു​ന്നും​കൈ, ഭീ​മ​ന​ടി, ന​ർ​ക്കി​ല​ക്കാ​ട്, ചി​റ്റാ​രി​ക്കാ​ൽ, ന​ല്ലോ​മ്പു​ഴ, ക​ടു​മേ​നി, മൗ​ക്കോ​ട്, പെ​രു​മ്പ​ട്ട, കാ​ക്ക​ട​വ്, ചീ​മേ​നി, പി​ലി​ക്കോ​ട്, കാ​ലി​ക്ക​ട​വ്, തൃ​ക്ക​രി​പ്പൂ​ര്‍, ഇ​ട​യി​ല​ക്കാ​ട്, മാ​വി​ലാ​ക​ട​പ്പു​റം, പ​ട​ന്ന എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക്ക് ആ​വേ​ശോ​ജ്ജ്വ​ല​മാ​യ വ​ര​വേ​ല്പ് ന​ല്കി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ, കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, എ.​ജി.​സി. ബ​ഷീ​ർ, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, ടോ​മി പ്ലാ​ച്ചേ​രി, സെ​ബാ​സ്റ്റ്യ​ൻ പ​താ​ലി​ൽ, കെ.​വി. സു​ധാ​ക​ര​ൻ, സ​ത്താ​ർ വ​ട​ക്കു​മ്പാ​ട്, ക​രി​മ്പി​ൽ കൃ​ഷ്ണ​ൻ, മ​ഡി​യ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​റു​വാ​ട്ട് മോ​ഹ​ന​ൻ, കാ​ർ​ത്തി​കേ​യ​ൻ പെ​രി​യ, പ്ര​വാ​സ് ഉ​ണ്ണി​യാ​ട​ൻ എ​ന്നി​വ​ർ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സം​ബ​ന്ധി​ച്ചു.