ക​ത്തോ​ലി​ക്കാ തി​രു​സ​ഭ സം​ര​ക്ഷ​ണ കൂ​ടാ​രം: മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി
Saturday, March 16, 2024 12:58 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ക​ത്തോ​ലി​ക്ക തി​രു​സ​ഭ വി​ശ്വാ​സി​ക​ളു​ടെ സം​ര​ക്ഷ​ണ കൂ​ടാ​ര​മാ​ണെ​ന്നും വി​ശ്വാ​സ​വി​രു​ദ്ധ​മാ​യ ആ​ശ​യ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന പി​ശാ​ചി​ന്‍റെ ആ​ധു​നി​ക വ​ഴി​ക​ളെ തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​വ​യി​ൽ പെ​ടാ​തി​രി​ക്കാ​ൻ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ബോ​ധി​പ്പി​ച്ചു.

ദി​വ്യ​കാ​രു​ണ്യ​വ​ർ​ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ള​രി​ക്കു​ണ്ട് ലി​റ്റി​ൽ ഫ്ല​വ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ത്തി​യ സ​ഭാ ന​വീ​ക​ര​ണ ധ്യാ​ന​ത്തി​ൽ വ​ച​ന സ​ന്ദേ​ശം ന​ല്കു​ക​യാ​യി​രു​ന്നു പി​താ​വ്. ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ജോ​ൺ​സ​ൺ അ​ന്ത്യാം​കു​ളം, റ​വ.​ഡോ. ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ, ഫാ. ​എ​യ്ഷ​ൽ ആ​ന​ക്ക​ല്ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.