ജ​ല​ബ​ജ​റ്റു​മാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ
Saturday, March 16, 2024 12:58 AM IST
ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ൽ ഹ​രി​ത​കേ​ര​ള മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്കോ​ട് സി​ഡ​ബ്ള്യു​ആ​ർ​ഡി​എ​മ്മു​മാ​യി സ​ഹ​ക​രി​ച്ച് ത​യ്യാ​റാ​ക്കി​യ ജ​ല​ബ​ജ​റ്റ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മോ​ഹ​ന​ൻ പ്ര​കാ​ശ​നം ചെ​യ്തു. ഒ​രു വ​ർ​ഷ​ക്കാ​ല​യ​ള​വി​ൽ സാ​ധാ​ര​ണ​നി​ല​യി​ൽ ല​ഭി​ക്കു​ന്ന മ​ഴ​യു​ടെ​യും ജ​ല ഉ​പ​ഭോ​ഗ​ത്തി​ന്‍റെ​യും അ​ള​വ് ക​ണ​ക്കാ​ക്കി വ​ര​ൾ​ച്ചാ​മാ​സ​ങ്ങ​ളി​ലെ ജ​ല​ല​ഭ്യ​ത​യു​ടെ കു​റ​വ് നി​ക​ത്താ​നാ​വ​ശ്യ​മാ​യ പ്ര​വൃ​ത്തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ഇ​സ്മാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ മോ​ളി​ക്കു​ട്ടി പോ​ൾ ജ​ല​ബ​ജ​റ്റി​ന്‍റെ ആ​ദ്യ​പ്ര​തി ഏ​റ്റു​വാ​ങ്ങി. ഹ​രി​ത കേ​ര​ള മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ൺ രാ​ഘ​വ​ൻ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​കെ. ത​ങ്ക​ച്ച​ൻ, സി.​വി. അ​ഖി​ല, അം​ഗ​ങ്ങ​ളാ​യ എം.​വി. ലി​ജി​ന, ടി.​വി. രാ​ജീ​വ​ൻ, മു​ഹ​മ്മ​ദ് ഷെ​രീ​ഫ് വാ​ഴ​പ്പ​ള്ളി, സി.​പി. സു​രേ​ശ​ൻ, ബി​ന്ദു മു​ര​ളീ​ധ​ര​ൻ, എം.​വി. പ്ര​മോ​ദ്, ലി​ല്ലി​ക്കു​ട്ടി, ഇ.​ടി. ജോ​സ്, ടി.​എ. ജെ​യിം​സ്, സെ​ക്ര​ട്ട​റി കെ. ​പ​ങ്ക​ജാ​ക്ഷ​ൻ, എ​ച്ച്.​സി. നാ​സ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.