ആ​സ്വാ​ദ​ന​ക്കു​റി​പ്പു​ക​ൾ കൊ​ണ്ട് എ​ഴു​ത്തു​പെ​ട്ടി നി​റ​ഞ്ഞു; 21 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രൈ​സ് മ​ണി
Saturday, March 16, 2024 12:58 AM IST
തൃ​ക്ക​രി​പ്പൂ​ർ: സാ​ഹി​ത്യ​കൃ​തി​ക​ളെ​ടു​ത്തു​ള്ള വാ​യ​ന കു​റ​ഞ്ഞു വ​രു​ന്നെ​ന്ന് പ​റ​യു​ന്ന പു​തി​യ കാ​ല​ത്ത് കു​രു​ന്നു​ക​ളി​ലെ വാ​യ​നാ​ശീ​ലം വ​ർ​ധി​പ്പി​ക്കാ​ൻ ലൈ​ബ്ര​റി കൗ​ൺ​സി​ൽ നി​യ​ന്ത്ര​ണ​ത്തി​ൽ തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്കൂ​ളി​ൽ ന​ട​ത്തി​യ എ​ന്‍റെ എ​ഴു​ത്തു​പെ​ട്ടി സ​മാ​പി​ച്ചു. പേ​ക്ക​ടം അ​ക്ഷ​ര ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ഴി​ഞ്ഞ ഏ​ഴു​മാ​സ​മാ​യി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സാ​ഹി​ത്യ കൃ​തി​ക​ൾ വാ​യി​ച്ച് വാ​യ​നാ കു​റി​പ്പു​ക​ൾ ത​യ്യാ​റാ​ക്കു​ന്ന മ​ത്സ​ര​മാ​ണ് എ​ന്‍റെ എ​ഴു​ത്തു​പെ​ട്ടി. സെ​ന്‍റ് പോ​ൾ​സ് സ്കൂ​ളി​ലെ 2000 ൽ ​പ​രം കു​ട്ടി​ക​ളി​ൽ പ​കു​തി​യി​ല​ധി​കം പേ​ർ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മു​ത​ൽ 2024 ഫെ​ബ്രു​വ​രി വ​രെ ന​ട​ന്ന ആ​സ്വാ​ദ​ന കു​റി​പ്പെ​ഴു​ത​ലി​ൽ പ​ങ്കാ​ളി​ക​ളാ​യി.

വി​വി​ധ ക്ലാ​സു​ക​ളി​ലു​ള്ള 21 വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് വി​ജ​യി​ക​ളാ​യ​ത്. ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ നി​ർ​ദേ​ശ​ത്തി​ൽ പേ​ക്ക​ടം അ​ക്ഷ​ര ഗ്ര​ന്ഥാ​ല​യം സ്കൂ​ളി​ൽ ന​ട​പ്പി​ലാ​ക്കി​യ എ​ന്‍റെ എ​ഴു​ത്തു​പെ​ട്ടി കു​ട്ടി​ക​ളി​ൽ സാ​ഹി​ത്യ കൃ​തി​ക​ളു​ടെ വാ​യ​ന​യി​ൽ ഏ​റെ പ്രോ​ത്സാ​ഹ​ന​മാ​യി മാ​റി. ഇ​തി​ലൂ​ടെ സ​മീ​പ​ത്തു​ള്ള വാ​യ​ന​ശാ​ല​യെ തൊ​ട്ട​റി​യു​ക കൂ​ടി​യാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ. ക​ഥ, ക​വി​ത, നോ​വ​ൽ തു​ട​ങ്ങി ചെ​റു​തും വ​ലു​തു​മാ​യ പു​സ്ത​ക​ങ്ങ​ൾ പ്രൈ​മ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ വാ​യ​ന​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ആ​സ്വാ​ദ​ന കു​റി​പ്പു​ക​ൾ ത​യാ​റാ​ക്കി സ്കൂ​ളി​ൽ സ്ഥാ​പി​ച്ച എ​ഴു​ത്തു​പെ​ട്ടി​യി​ലി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കു​റി​പ്പെ​ഴു​ത്തി​ൽ പ​ങ്കെ​ടു​ത്ത നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ തെ​ര​ഞ്ഞെ​ടു​ത്ത 21 പേ​ർ​ക്ക് റി​ട്ട. എ​ഇ​ഒ​യും ഗാ​ന്ധി​യ​ൻ പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​വി. രാ​ഘ​വ​ൻ പ്രൈ​സ്മ​ണി സ​മ്മാ​നി​ച്ചു. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക സി​സ്റ്റ​ർ ഷീ​ന ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എം. രാ​മ​കൃ​ഷ്ണ​ൻ, കെ.​വി. കൃ​ഷ്ണ​പ്ര​സാ​ദ് വൈ​ദ്യ​ർ, സു​ല ക​ണ്ണ​ൻ, എം.​വി. ശ്യാ​മി​ലി, വി.​വി. ഫാ​ത്തി​മ, ആ​ദി​ത്യ ശ്രീ​ജേ​ഷ്, എം.​ടി.​പി. സു​ൽ​ത്താ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.