സ്വ​ന്തം ശ​ക്തി​യി​ലൂ​ടെ രാ​ജ്യ​ങ്ങ​ള്‍ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട സാ​ഹ​ച​ര്യം: വൈ​സ് അ​ഡ്മി​റ​ല്‍
Saturday, March 16, 2024 12:58 AM IST
പെ​രി​യ: ഉ​യ​ര്‍​ന്നു​വ​രു​ന്ന ലോ​ക​ക്ര​മ​ത്തി​ല്‍ ഓ​രോ രാ​ജ്യ​വും സ്വ​ന്തം ശ​ക്തി​യി​ലൂ​ടെ ത​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് കോ​സ്റ്റ് ഗാ​ര്‍​ഡ് മു​ന്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ വൈ​സ് അ​ഡ്മി​റ​ല്‍ എം.​പി. മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

സ​മാ​ധാ​ന​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ ഐ​ക്യ​രാ​ഷ്ട്ര സ​ഭ കാ​ഴ്ച​ക്കാ​രാ​യി മാ​റി. റ​ഷ്യ-​ഉ​ക്രെ​യ്ന്‍ യു​ദ്ധ​വും പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ര്‍​ഷ​വും ത​ട​യു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു. ലോ​ക​സ​മ​ധാ​ന​വും സു​ര​ക്ഷ​യും നി​ല​നി​ര്‍​ത്തു​ന്ന​തി​ന് ഐ​ക്യ​രാ​ഷ്ട്ര സ​ഭ പ​രി​ഷ്‌​ക​രി​ക്കു​ക​യോ പു​ന​ര്‍​നി​ര്‍​മി​ക്കു​ക​യോ ചെ​യ്യേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ സെ​ന്‍റ​ര്‍ ഫോ​ര്‍ ഡി​ഫ​ന്‍​സ് ആ​ന്‍റ് സെ​ക്യൂ​രി​റ്റി സ്റ്റ​ഡീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ ദേ​ശ​സു​ര​ക്ഷ​യും ഇ​ന്തോ-​പ​സ​ഫി​ക് മേ​ഖ​ല​യി​ല്‍ ഉ​യ​ര്‍​ന്നു​വ​രു​ന്ന സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ത്രി​ദി​ന ദേ​ശീ​യ സെ​മി​നാ​റി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍​സ് റി​സ​ര്‍​ച്ചി (ഐ​സി​എ​സ്എ​സ്ആ​ര്‍)​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സ്‌​കൂ​ള്‍ ഓ​ഫ് ഗ്ലോ​ബ​ല്‍ സ്റ്റ​ഡീ​സ് ഡീ​ന്‍ പ്ര​ഫ. കെ. ​ജ​യ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ റി​ലേ​ഷ​ന്‍​സ് ആ​ന്‍റ് പൊ​ളി​റ്റി​ക്‌​സ് വി​ഭാ​ഗം അ​ധ്യ​ക്ഷ​ന്‍ പ്രൊ​ഫ.​ആ​ര്‍. സു​രേ​ഷ്, അ​സി. പ്ര​ഫ​സ​ര്‍ ഡോ. ​റെ​യി​ന്‍​ഹാ​ര്‍​ട്ട് ഫി​ലി​പ്പ്, പ്ര​ഫ. ശ​ങ്ക​രി സു​ന്ദ​ര​രാ​മ​ന്‍, ഗ്രൂ​പ്പ് ക്യാ​പ്റ്റ​ന്‍ എ.​വി. ച​ന്ദ്ര​ശേ​ഖ​ര​ന്‍, കൊ​മ​ഡോ​ര്‍ ആ​ര്‍.​എ​സ്. വാ​സ​ന്‍, കേ​ണ​ല്‍ വൈ. ​വി​ജ​യ​കു​മാ​ര്‍, പ്ര​ഫ. മോ​ഹ​ന​ന്‍ ബി. ​പി​ള്ള, ഡോ. ​ഉ​മ പു​രു​ഷോ​ത്ത​മ​ന്‍, ഡോ. ​രാം​നാ​ഥ് ര​ഘു​ന​ന്ദ​ന്‍, ബ്രി​ഗേ​ഡി​യ​ര്‍ ജീ​വ​ന്‍ രാ​ജ് പു​രോ​ഹി​ത എ​ന്നി​വ​ര്‍ വി​വി​ധ സെ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി.