ഓ​വു​ചാ​ലി​ൽ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം
Saturday, March 16, 2024 12:58 AM IST
ചാ​യ്യോ​ത്ത്: ചാ​യ്യോം ടൗ​ണി​ൽ മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡി​നോ​ടു​ചേ​ർ​ന്ന് സ്ലാ​ബി​ടാ​തെ തു​റ​ന്നു​കി​ട​ക്കു​ന്ന ഓ​വു​ചാ​ലി​ൽ വീ​ണ്ടും വാ​ഹ​നാ​പ​ക​ടം. നീ​ലേ​ശ്വ​രം ഭാ​ഗ​ത്തു​നി​ന്നു​വ​ന്ന ലോ​റി​യാ​ണ് കാ​റി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് ഓ​വു​ചാ​ലി​ലേ​ക്ക് മ​റി​ഞ്ഞ​ത്.

റോ​ഡ് ന​വീ​ക​ര​ണ​ത്തി​നു ശേ​ഷം ഇ​വി​ടെ ഒ​രു കി​ലോ​മീ​റ്റ​റി​ല​ധി​കം ഭാ​ഗം സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​യി​രി​ക്കു​ക​യാ​ണ്. മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ത്തി​യ​തി​നു​ശേ​ഷം ഇ​വി​ടെ വേ​ഗ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളോ സൂ​ച​നാ ബോ​ർ​ഡു​ക​ളോ സ്ഥാ​പി​ച്ചി​ട്ടി​ല്ല. അ​തി​നു​മു​മ്പ് ക​രാ​റു​കാ​ര​നെ മാ​റ്റി​യ​തി​നാ​ൽ പ്ര​വൃ​ത്തി നി​ല​യ്ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​സാ​ധ്യ​ത മു​ൻ​നി​ർ​ത്തി ഓ​വു​ചാ​ലു​ക​ൾ സ്ലാ​ബി​ട്ടു മൂ​ട​ണ​മെ​ന്ന ആ​വ​ശ്യ​വും ഇ​തു​വ​രെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ മ​തി​ലി​നോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്തു മാ​ത്ര​മാ​ണ് ഓ​വു​ചാ​ലി​നു മു​ക​ളി​ൽ സ്ലാ​ബി​ട്ടി​ട്ടു​ള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ലും മ​റ്റും അ​മി​ത​വേ​ഗ​ത​യി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ ഓ​വു​ചാ​ലി​ലേ​ക്ക് തെ​ന്നി​മ​റി​ഞ്ഞ് പ​ല​വ​ട്ടം അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്.