പ​രി​ശീ​ല​ന സ​മാ​പ​ന​വും സ്വാ​ശ്ര​യ​സം​ഘം പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​ന​വും
Friday, March 15, 2024 1:11 AM IST
പെ​രി​യ: ഗോ​ത്ര​ജീ​വി​ക പ​ദ്ധ​തി ര​ണ്ടാം​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നീ​ലേ​ശ്വ​രം ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഒ​ാഫീ​സ് പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 30 പ​ട്ടി​ക​വ​ര്‍​ഗ യു​വ​തീ-​യു​വാ​ക്ക​ള്‍​ക്കാ​യി ന​ട​ന്ന 60 ദി​വ​സ കെ​ട്ടി​ട​നി​ര്‍​മാ​ണ പ​രി​ശീ​ല​നത്തിന്‍റെ സ​മാ​പ​ന​വും ഗോ​ത്ര​ജീ​വി​ക എ​സ്ടി സ്വാ​ശ്ര​യ​സം​ഘം പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​ന​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. അ​ര​വി​ന്ദാ​ക്ഷ​ന്‍ നി​ര്‍​വ​ഹി​ച്ചു.

വാ​ര്‍​ഡ് മെം​ബ​ര്‍ ടി.​വി. അ​ശോ​ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ര​തീ​ഷ് കാ​ട്ടു​മാ​ടം, ടി.​വി. ക​രി​യ​ന്‍, ട്രൈ​ബ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ എം. ​മ​ല്ലി​ക, ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി.​വി. രാ​കേ​ഷ്, സി​എം​ഡി പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ ജി. ​ഷി​ബു, എ​ന്‍.​വി. മു​ര​ളീ​കൃ​ഷ്ണ​ന്‍, പ്ര​മോ​ദ് പെ​രി​യ, കെ.​എം. മു​ര​ളീ​ധ​ര​ന്‍, ഗോ​ത്ര​ജീ​വ​ക ജി​ല്ലാ​ത​ല ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് വി. ​ഷൈ​നി, ഊ​രു​മൂ​പ്പ​ന്‍ നാ​രാ​യ​ണ​ന്‍, എ​ച്ച്. അ​ജി​ത്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.