വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ ക​ള​ക്‌​ട​റും പോ​ലീ​സ് മേ​ധാ​വി​യും പ​രി​ശോ​ധ​ന ന​ട​ത്തി
Friday, March 15, 2024 1:11 AM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​മാ​യ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് ക​ള​ക്‌​ട​ര്‍ കെ. ​ഇ​മ്പ​ശേ​ഖ​റി​ന്‍റെ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. ​ബി​ജോ​യി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സ്ട്രോം​ഗ് റൂം ​സം​വി​ധാ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു.

ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും നി​ന്നു​ള്ള വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ഇ​വി​ടെ​യെ​ത്തി​ച്ച് ഒ​രു​മി​ച്ച് സൂ​ക്ഷി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​യ്യേ​ണ്ട സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​ല​യി​രു​ത്തി.

അ​സി. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ബ് ക​ള​ക്‌​ട​ര്‍ സൂ​ഫി​യാ​ന്‍ അ​ഹ​മ്മ​ദ്, ആ​ര്‍​ഡി​ഒ പി. ​ബി​നു​മോ​ന്‍, ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​ര്‍​മാ​രാ​യ നി​ര്‍​മ​ല്‍ റീ​ത്ത ഗോ​മ​സ്, ജ​ഗി പോ​ള്‍, പി. ​ഷാ​ജു, ഡെ​പ്യൂ​ട്ടി ക​ള​ക്‌​ട​ർ (ഇ​ല​ക്ഷ​ൻ) പി. ​അ​ഖി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.