ഹ​രി​ത​സ്ഥാ​പ​ന​ങ്ങ‍​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു
Thursday, March 14, 2024 1:11 AM IST
രാ​ജ​പു​രം: ​ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ലെ 11 സ്ഥാ​പ​ന​ങ്ങ​ൾ ഹ​രി​ത സ്ഥാ​പ​ന​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചു. അ​ടോ​ടു​ക​യ ജി​ഡ​ബ്ല്യു​എ​ൽ​പി​എ​സ്, പു​ഞ്ച​ക്ക​ര ജി​എ​ൽ​പി​എ​സ്, ക​ള്ളാ​ർ എ​എ​ൽ​പി​എ​സ്, മാ​ല​ക്ക​ല്ല് എ​സ്എം​എ​യു​പി​എ​സ്, കു​ടും​ബൂ​ർ ജി​ടി​ഡ​ബ്ല്യു എ​ൽ​പി​എ​സ്, ചു​ള്ളി​ക്ക​ര ജി​എ​ൽ​പി​എ​സ്, രാ​ജ​പു​രം എ​ച്ച്എ​ഫ്എ​എ​ൽ​പി​എ​സ്, കൊ​ട്ടോ​ടി ജി​എ​ച്ച്എ​സ്എ​സ്, രാ​ജ​പു​രം ഹോ​ളി ഫാ​മി​ലി എ​ച്ച്എ​സ്എ​സ്, ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യം എ​ന്നി​വ​യാ​ണ് മി​ക​ച്ച ഹ​രി​ത സ്ഥാ​പ​ന​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ഹ​രി​ത​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ വി​ത​ര​ണം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​യ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹ​രി​ത​സ്ഥാ​പ​ന​ങ്ങ​ൾ ഗ്രേ​ഡ് നി​ല​നി​ർ​ത്താ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ഹ​രി​ത​കേ​ര​ള മി​ഷ​ൻ ആ​ർ​പി കെ.​കെ. രാ​ഘ​വ​ൻ നി​ർ​ദേ​ശി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ വി. ​ഗോ​പി, സ​ന്തോ​ഷ് വി. ​ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സെ​ക്ര​ട്ട​റി ജോ​സ് ഏ​ബ്ര​ഹാം സ്വാ​ഗ​ത​വും അ​സി. സെ​ക്ര​ട്ട​റി കെ. ​ര​വീ​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.