കൊ​ട്ടോ​ടി പ്ലാ​ന്‍റേ​ഷ​ൻ റോ​ഡി​ലെ മാ​ലി​ന്യം; ന​ട​പ​ടി​ക​ളു​മാ​യി വ​നം​വ​കു​പ്പ്
Thursday, March 14, 2024 1:11 AM IST
രാ​ജ​പു​രം: കൊ​ട്ടോ​ടി പ്ലാ​ന്‍റേ​ഷ​ൻ റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യ​തോ​ടെ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ വ​നം​വ​കു​പ്പ് തീ​രു​മാ​നി​ച്ചു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു, കാ​മ​റ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. പ​ന​ത്ത​ടി സെ​ക്ഷ​ന്‍റെ ഓ​ട്ട​മ​ല സം​ര​ക്ഷ​ണ സ​മി​തി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വി​വി​ധ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്.

ഇ​തോ​ടൊ​പ്പം പ​ക്ഷി​ക​ൾ​ക്ക് വെ​ള്ളം കൊ​ടു​ക്കു​ന്ന സം​വി​ധാ​നം പ്ലാ​ന്‍റേ​ഷ​നി​ൽ ഒ​രു​ക്കി. പ​ന​ത്ത​ടി സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി. ​സേ​സ​പ്പ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ആ​ർ.​കെ. രാ​ഹു​ൽ, വാ​ച്ച​ർ​മാ​രാ​യ ശ​ര​ത്, ര​തീ​ഷ്, ഹ​രി​കു​മാ​ർ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ ബാ​ബു കൊ​ട്ടോ​ടി, കു​റ്റി​ക്കോ​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ്റ്റേ​ഷ​നി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് ഡെ​പ്യൂ​ട്ടി പോ​സ്റ്റ് വാ​ർ​ഡ​ൻ കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.