നോ​ര്‍​ക്ക-​യൂ​ണി​യ​ന്‍ ബാ​ങ്ക് പ്ര​വാ​സി ലോ​ണ്‍ മേ​ള നാ​ളെ മു​ത​ല്‍
Wednesday, February 8, 2023 1:16 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ട​ങ്ങി​വ​ന്ന പ്ര​വാ​സി​മ​ല​യാ​ളി​ക​ള്‍​ക്കാ​യി നോ​ര്‍​ക്ക​യും യൂ​ണി​യ​ന്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി ഒ​മ്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ല്‍ കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ലെ പാ​ദൂ​ര്‍ കോം​പ്ല​ക്‌​സി​ല്‍ ലോ​ണ്‍​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു.
താ​ത്പ​ര്യ​മു​ള്ള​വ​ര്‍ നോ​ര്‍​ക്ക റൂ​ട്ട്സി​ന്‍റെ വെ​ബ്‌​സൈ​റ്റാ​യ www .norkaroots.org യി​ലെ എ​ന്‍​ഡി​പി​ആ​ര്‍​ഇ​എം ഓ​പ്ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ര​ണ്ടു​വ​ര്‍​ഷ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​ദേ​ശ​ത്തു ജോ​ലി​ചെ​യ്തു​വെ​ന്ന് തെ​ളി​യി​ക്കു​ന്ന പാ​സ്‌​പോ​ര്‍​ട്ട് കോ​പ്പി​യും ര​ണ്ടു പാ​സ്പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ​യും ആ​ധാ​ര്‍, പാ​ന്‍​കാ​ര്‍​ഡ്, ഇ​ല​ക്ഷ​ന്‍ ഐ​ഡി/​റേ​ഷ​ന്‍ കാ​ര്‍​ഡ,് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം, പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ മ​റ്റു രേ​ഖ​ക​ള്‍ സ​ഹി​തം അ​താ​തു വേ​ദി​ക​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ പ​ങ്കെ​ടു​ക്ക​ണം.
നോ​ര്‍​ക്ക ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് പ്രോ​ജ​ക്റ്റ് ഫോ​ര്‍ റീ​ട്ടെ​ന്‍​ഡ് എ​മി​ഗ്ര​ന്‍​സ് (എ​ന്‍​ഡി​പി​ആ​ര്‍​ഇ​എം) പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ലോ​ണ്‍ അ​നു​വ​ദി​ക്കു​ക. 15 ശ​ത​മാ​നം മൂ​ല​ധ​ന സ​ബ്സി​ഡി​യും മൂ​ന്നു ശ​ത​മാ​നം പ​ലി​ശ സ​ബ്‌​സി​ഡി​യും ല​ഭി​ക്കും. ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി പ​ദ്ധ​തി റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി ന​ല്‍​കും. ഫോ​ണ്‍: 8281004914, 04994 257827.