ക​ള​ക്ട​ര്‍ റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി
Saturday, December 10, 2022 12:44 AM IST
കാ​ഞ്ഞ​ങ്ങാ​ട്: റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ നേ​രി​ട്ടെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍ സ്വാ​ഗ​ത് ഭ​ണ്ഡാ​രി. ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന. കാ​ഞ്ഞ​ങ്ങാ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് പ​രി​ധി​യി​ലെ ഉ​ദു​മ​യി​ലെ എ​ആ​ര്‍​ഡി ന​മ്പ​ര്‍ ആ​റ്, കാ​ഞ്ഞ​ങ്ങാ​ട് മേ​ലാ​ങ്കോ​ട്ടെ എ​ആ​ര്‍​ഡി ന​മ്പ​ര്‍ 147 എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ള​ക്ട​ര്‍ എ​ത്തി​യ​ത്. ക​ട​ക​ളി​ലെ സ്റ്റോ​ക്ക് വി​വ​ര​ങ്ങ​ള്‍, കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന സൗ​ക​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ വി​ല​യി​രു​ത്തി. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ കെ.​എ​ന്‍. ബി​ന്ദു, റേ​ഷ​നിം​ഗ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ഷാ​ജി, ഹ​രി​ദാ​സ്, ജി​ല്ലാ പ്രൊ​ജ​ക്ട് മാ​നേ​ജ​ര്‍(​ക​ണ്ണൂ​ര്‍) സു​ചി​ത്ര തു​ട​ങ്ങി​യ​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.