‘ക​രു​ത​ലി​ന്’ഒ​രു വ​യ​സ്: 2736 വൃ​ക്ക​രോ​ഗി​ക​ള്‍​ക്ക് സേ​വ​നം ല​ഭി​ച്ചു
Tuesday, December 6, 2022 1:02 AM IST
ബോ​വി​ക്കാ​നം: വൃ​ക്ക​രോ​ഗി​ക​ള്‍​ക്ക് പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ക​രു​ത​ലി​ന് ഒ​രു വ​യ​സ് പൂ​ര്‍​ത്തി​യാ​യി. കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും രോ​ഗി​ക​ള്‍​ക്ക് സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി മു​ളി​യാ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലാ​ണ് ക​രു​ത​ല്‍ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. സാ​മ്പ​ത്തി​ക​പ്ര​യാ​സം മൂ​ലം കൊ​ണ്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ഒ​രാ​ള്‍​ക്ക് പോ​ലും ഡ​യാ​ലി​സി​സ് മു​ട​ങ്ങു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യാ​ണ് ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം. 2736 രോ​ഗി​ക​ള്‍​ക്കാ​ണ് ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ ക​രു​ത​ലി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കി​യ​ത്. നി​ല​വി​ല്‍ 31 പേ​ര്‍ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു. 10 പേ​രു​ടെ അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണ​ന​യി​ലാ​ണ്.
സെ​ക്ക​ന്‍​ഡ​റി പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡ​യാ​ലി​സി​സ് കേ​ന്ദ്രം ഒ​ന്നാം വാ​ര്‍​ഷി​കാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും ന​ട​ത്തി. മു​ളി​യ​ര്‍ സി​എ​ച്ച്സി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജി മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ര​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഷ​മീ​മ ത​ന്‍​വീ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി.​മി​നി, ബ്ലോ​ക്ക് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ പി.​സ​വി​ത, ബി.​കെ.​നാ​രാ​യ​ണ​ന്‍, സാ​വി​ത്രി ബാ​ല​ന്‍, ഡ​യാ​ലി​സി​സ് ടെ​ക്നീ​ഷ്യ​ന്‍ എം.​എം.​ഖൈ​റു​ന്നി​സ എ​ന്നി​വ​ര്‍ പ്രസംഗിച്ചു. ഹെ​ല്‍​ത്ത് സൂ​പ്പ​ര്‍​വൈ​സ​ര്‍ പി.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി എ​ല്‍.​ര​ഞ്ജു​ഷ നാ​യ​ര്‍ ന​ന്ദി അ​റി​യി​ച്ചു.