അ​ക്ഷ​യ സം​രം​ഭ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ഗൗ​ര​വ​മാ​യി കാ​ണ​ണം:​ ഫേ​സ്
Wednesday, September 21, 2022 12:42 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള​ത്തി​ന് സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സം​സ്ഥാ​നം എ​ന്ന നേ​ട്ടം കൈ​വ​രി​ക്കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ച അ​ക്ഷ​യ സം​ര​ഭ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് ഫോ​റം ഓ​ഫ് അ​ക്ഷ​യ സെ​ന്‍റ​ർ എ​ന്‍റ​ർ​പ്രെ​നേ​ഴ്സ് (ഫേ​സ്) ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കാ​ഞ്ഞ​ങ്ങാ​ട് ഗ്രോ​ടെ​ക് ഐ​ടി​ഐ​യി​ൽ ന​ട​ന്ന പ​രി​പാ​ടി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ദാ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ഡി.​അ​ബ്ദു​ൾ റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​സു​ദി​ൽ, കെ.​എ​സ്.​സാ​ബു, എം.​ടി.​പി.​ഇ​ബ്രാ​ഹിം, ല​ത്തീ​ഫ് അ​ടു​ക്കം, ത​ങ്ക​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​മോ​ദ്.​കെ.​റാം സ്വാ​ഗ​ത​വും പി.​വി.​മ​ഞ്ജു​ഷ ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ:​പി.​ഡി.​അ​ബ്ദു​ൾ റ​ഹ്മാ​ൻ (പ്ര​സി​ഡ​ന്‍റ്), പി.​വി.​മ​ഞ്ജു​ഷ, ലി​ജോ ഏ​ബ്ര​ഹാം (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), പ്ര​മോ​ദ് കെ.​റാം (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സു​ദി​ൽ കു​മാ​ർ, സി​ദ്ദി​ഖ് ദ​ണ്ട​ഗോ​ളി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), കെ.​എ​സ്.​സാ​ബു (ട്ര​ഷ​റ​ർ).