ആ​റ​ളം: കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ആ​റ​ളം പു​ഴ​യി​ൽ ക​ണ്ടെ​ത്തി. ആ​റ​ളം പ​റ​മ്പ​ത്തെ ക​ണ്ടി​യി​ലെ പു​ത്ത​ൻ​വീ​ട്ടി​ൽ മാ​ധ​വി​യ​മ്മയു​ടെ (85) മൃ​ത​ദേ​ഹ​മാ​ണ് ആ​റ​ളം പാ​ല​ത്തി​ന് സ​മീ​പം ക​ണ്ടെ​ത്തി​യ​ത്. മാ​ധ​വി​യ​മ്മ​യെ ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം മു​ത​ൽ കാ​ണാ​താ​കു​ക​യാ​യി​രു​ന്നു.

ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വി​വി​ധ​യി​ട​ങ്ങ​ളി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. പു​ഴ​യി​ൽ ഉ​ണ്ടോ​യെ​ന്ന് തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ആ​റ​ളം റെ​സ്ക്യൂ ടീം ​ആ​റ​ളം പാ​ല​ത്തി​നു സ​മീ​പ​ത്താ​യി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ന്ന​ത്.​

ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ നാ​രാ​യ​ണ​ൻ. മ​ക്ക​ൾ: മോ​ഹ​ന​ൻ, ബാ​ബു, ശാ​ന്ത, പു​ഷ്പ​വ​ല്ലി, ബി​ന്ദു.