ക​ണ്ണൂ​ർ: സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി തു​ല്യ​ത പ​രീ​ക്ഷ​യി​ല്‍ 83.42 ശ​ത​മാ​നം വി​ജ​യ​വു​മാ​യി ജി​ല്ല​യ്ക്ക് മി​ക​ച്ച നേ​ട്ടം. നൂ​റു​ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ച് മ​ട്ട​ന്നൂ​ര്‍ പ​ഠ​ന​കേ​ന്ദ്രം ജി​ല്ല​യി​ല്‍ ഒ​ന്നാ​മ​തെ​ത്തി.

ക​ണ്ണൂ​ര്‍ മു​ന്‍​സി​പ്പ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ ര​ഹ​ന ക​ക്ക​റ​യി​ല്‍ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി. ജി​ല്ല​യി​ല്‍ 923 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 770 പേ​ര്‍ വി​ജ​യി​ച്ചു.

പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 25 പേ​രും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 34 പേ​രും വി​ജ​യി​ച്ചു.

71 വ​യ​സു​ള്ള ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ലെ പി. ​ഓ​മ​ന​യാ​ണ് ഏ​റ്റ​വും പ്രാ​യ​മു​ള്ള പ​ഠി​താ​വ്.
ഇ​രി​ട്ടി കീ​ഴൂ​ര്‍ പ​ഠ​ന കേ​ന്ദ്രം 53, കൂ​ത്തു​പ​റ​മ്പ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍- 57, മാ​ത്തി​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ -25, പേ​രാ​വൂ​ര്‍-64, ഇ​രി​ക്കൂ​ര്‍ -41, മ​ട്ട​ന്നൂ​ര്‍ - 45, ക​ണി​യ​ന്‍​ചാ​ല്‍ - 36, പാ​നൂ​ര്‍ - 40, പ​ള്ളി​ക്കു​ന്ന് -49, ത​ളി​പ്പ​റ​മ്പ്- 67, മാ​ടാ​യി -82, ത​ല​ശേ​രി ബ്ര​ണ്ണ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ -59, ക​ണ്ണൂ​ര്‍ മു​ന്‍​സി​പ്പ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ -72, ത​ല​ശേ​രി ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍- 24, മൗ​വ്വ​ഞ്ചേ​രി-30, സി​എ​ച്ച്എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ള​യാ​വൂ​ര്‍ -26 എ​ന്നി​ങ്ങ​നെ യാ​ണ് വി​വി​ധ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളു​ടെ എ​ണ്ണം.

വി​ജ​യി​ക​ളി​ല്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ‌ ഉ​ൾ​പ്പെ​ടെ​ എ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ളും

ക​ണ്ണൂ​ർ: ഹ​യ​ര്‍ സെ​ക്ക​ഡ​റി തു​ല്യ​ത പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി ജി​ല്ല​യി​ലെ വി​വി​ധ ത​ദ്ദേ​ശ​സ്ഥാ​പ​ന മേ​ധാ​വി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളു​മ​ട​ക്കം എ​ട്ടു​പേ​ർ. ഇ​രി​ട്ടി മു​നി​സി​പ്പ​ൽ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ. ​ശ്രീ​ല​ത, പി​ണ​റാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​രാ​ജീ​വ​ൻ, ഇ​രി​ട്ടി മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സോ​യ കാ​രാ​യി, പാ​നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ടി. റം​ല, , ചി​റ്റാ​രി​പ്പ​റ​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​സി​ജ, പാ​നൂ​ര്‍ മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ കെ.​ന​സീ​ല, ത​ളി​പ്പ​റ​മ്പ് മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ എ.​പി.​സ​ജീ​റ, പ​ടി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​സു​നി​ത എ​ന്നി​വ​രാ​ണ് മി​ക​ച്ച വി​ജ​യം നേ​ടി​യ ജ​ന​പ്ര​തി​നി​ധി​ക​ൾ. ഇ​രി​ക്കൂ​ര്‍ പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ടി.​പി. ജു​നൈ​ദും തു​ല്യ​താ പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി.