മുക്കാൽകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ
1591195
Saturday, September 13, 2025 2:10 AM IST
തളിപ്പറമ്പ്: മുക്കാൽ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയായ യുവാവ് പിടിയിലായി. സുർജയ ബലയാർ സിംഗാണ് (25) 820 ഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്.
തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടവും സംഘവും നടത്തിയ പരിശോധനയിൽ തളിപ്പറമ്പ് ഏഴാംമൈലിൽവച്ചാണ് ഇയാൾ പിടിയിലായത്. തളിപറമ്പിന്റെ വിവിധ ഭാഗങ്ങളിൽ വില്പനയ്ക്കായി കൊണ്ടുവന്നതാണ് കഞ്ചാവ്.
പരിശോധനാ സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ പി.പി. മനോഹരൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ കെ.വി. നികേഷ്, ഉല്ലാസ് ജോസ്, സിവിൽ എക്സൈസ് ഓഫീസർ പി.ആർ. വിനീത് എന്നിവരുമുണ്ടായിരുന്നു.