അതിഥി തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
1591367
Saturday, September 13, 2025 10:09 PM IST
മട്ടന്നൂർ: അതിഥി തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. അസം നാഗോൺ ജോമർമുറിലെ അബ്ദുൾ ജലീലിന്റെ മകൻ ടാരജൻ അലി (22) യാണ് മരിച്ചത്.
മട്ടന്നൂർ റാറാവീസ് മന്തി ഹൗസിലെ ക്ലീനിംഗ് തൊഴിലാളിയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കുഴഞ്ഞുവീണത്. പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകുന്നേരത്തോടെ മട്ടന്നൂരിലെത്തിച്ച മൃതദേഹം റാറാവീസ് മന്തി ഹൗസ് പരിസരത്ത് പൊതുദർശനത്തിന് വച്ച ശേഷം വിമാന മാർഗം നാട്ടിലേക്ക് കൊണ്ടുപോയി.