കുടുംബശ്രീ നാനോ ഫിഷ് കിയോസ്ക് തുടങ്ങി
1590659
Thursday, September 11, 2025 12:53 AM IST
ശ്രീകണ്ഠപുരം: നഗരസഭാ കുടുംബശ്രീ സംരംഭമായ നാനോ ഫിഷ് കിയോസ്ക് കോട്ടൂർ പെട്രോൾ പമ്പിനു സമീപം നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ എ. ഓമന അധ്യക്ഷത വഹിച്ചു.
നഗരസഭയുടെ വിവിധ സ്ഥലങ്ങളിലായി പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ സംരംഭങ്ങളിൽ മീൻ വിപണനം ആദ്യമായാണ് ആരംഭിക്കുന്നത്. വൈസ് ചെയർമാൻ കെ. ശിവദാസൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോസഫീന വർഗീസ്, കെ.സി. ജോസഫ്, ത്രേസ്യാമ്മ മാത്യു, കൗൺസിലർമാരായ കെ.വി. ഗീത, കെ.ഒ. പ്രദീപൻ, കെ.ടി. ലീല, സെക്രട്ടറി ടി.വി. നാരായണൻ, ഹെൽത്ത് ഇൻസ്പെക്ടർ വി. പ്രേമരാജൻ, സിഡിഎസ് വൈസ് ചെയർപേഴ്സൺ ടി.പി. രജിത, സിറ്റി മിഷൻ മാനേജർ പി.പി. സുലൈമാൻ, ശശിധരൻ തുടങ്ങിയവർ പ്രസംഗിച്ചു.