സ്കൂൾ ശതാബ്ദി ഗേറ്റിന്റെ സമർപ്പണവും പ്രചാരണ ശില്പം അനാച്ഛാദനവും
1591194
Saturday, September 13, 2025 2:10 AM IST
മാതമംഗലം: പേരൂൽ യുപി സ്കൂൾ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നിർമിച്ച ശതാബ്ദി ഗേറ്റിന്റെ സമർപ്പണവും പ്രചാരണ ശില്പം അനാച്ഛാദനവും എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. ആർ. രാമചന്ദ്രൻ നിർവഹിച്ചു.
സംഘാടക സമിതി ചെയർമാൻ ടി. തമ്പാൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ടി.വി. നിഷ, ജനപ്രതിനിധികളായ ടി.കെ. രാജൻ, കെ.വി. രവീന്ദ്രൻ, പിടിഎ പ്രസിഡന്റ് പി.വി. രാജേഷ്, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് കെ.വി. ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു.
ആർടിസ്റ്റ് ശ്രീകുമാർ എരമമാണ് പ്രചാരണശില്പം നിർമിച്ചത്.
ശതാബ്ദിയുടെ ഉദ്ഘാടനം 26ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ നിർവഹിക്കും.