കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് വീട്ടമ്മയ്ക്ക് പരിക്ക്
1590953
Friday, September 12, 2025 1:44 AM IST
ഇരിട്ടി: കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. കാക്കയങ്ങാട് പാല അങ്ങാടിച്ചാൽ സ്വദേശി പി. ജിജിക്കാണ് (42) അപകടത്തിൽ പരിക്കേറ്റത്. പനി ബാധിച്ച നാലുവയസുകാരിയായ മകളെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിൽ കാണിച്ച് മരുന്നുവാങ്ങി സ്കൂട്ടറിൽ മടങ്ങുകയായിരുന്നു ജിജി. നാലുവയസുകാരി പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. ഇടതുകാലിന് സാരമായി പരിക്കേറ്റ ജിജിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.