മാത്തിൽ ഗുരുദേവ് കോളജിൽ റിസേർച്ചേഴ്സ് അക്കാഡമി ഉദ്ഘാടനവും എക്സലൻസ് പുരസ്കാര സമർപ്പണവും നടത്തി
1590942
Friday, September 12, 2025 1:43 AM IST
ചെറുപുഴ: മാത്തിൽ ഗുരുദേവ് കോളജിൽ ഗ്ലോബൽ യംഗ് റിസേർച്ചേഴ്സ് അക്കാഡമി ഉദ്ഘാടനവും അക്കാഡമിക് എക്സെലൻസ് അവാർഡ് ദാനവും നടന്നു. കോളജിലെ 2024-25 അധ്യയന വർഷത്തെ മികച്ച വിദ്യാർഥികൾക്കുള്ള അക്കാഡമിക് എക്സെലൻസ് അവാർഡ് ദാനമാണ് നടത്തിയത്.
ബത്തേരി ബിഷപ് ജോസഫ് മാർ തോമസ് ഉദ്ഘാടനം നിർവഹിച്ചു. മികച്ച വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങളും കോളജ് രക്ഷാധികാരികൂടിയായ ബിഷപ് സമ്മാനിച്ചു. കോളജ് പ്രിൻസിപ്പൽ റവ. ഡോ. സാമുവൽ പുതുപ്പാടി അധ്യക്ഷത വഹിച്ചു. കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.വി. സുനിൽകുമാർ മുഖ്യപ്രഭാഷണവും കോളജ് ചീഫ് ബർസാർ റവ. ഡോ. വർഗീസ് താന്നിക്കാക്കുഴി അനുഗ്രഹ പ്രഭാഷണവും നടത്തി.
റിസർച്ച് ആൻഡ് ഇന്നൊവേഷൻ എന്ന വിഷയത്തിൽ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ യംഗ് റിസർച്ച് അക്കാഡമിയിലെ ശാസ്ത്രഞ്ജൻ ഡോ. വിപിൻ ദേവ് ആദത് പ്രഭാഷണം നടത്തി. നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ ഗവേഷണ സാധ്യതകളെക്കുറിച്ച് അദ്ദേഹം ക്ലാസെടുത്തു.
കോളജ് വൈസ് പ്രിൻസിപ്പൽ പി.വിനോദ് കുമാർ, കരിയർ പ്ലേസ്മെന്റ് ഓഫീസർ കെ.വി. ചന്ദ്രശേഖരൻ, കോളജ് കോ-ഓർഡിനേറ്റർ എ. മൃദുല, ഐക്യൂഎസി കോ-ഓർഡിനേറ്റർ സി.കെ.സൗമ്യ, എഫ് വൈയുജിപി കോ-ഓർഡിനേറ്റർ കെ. സുമേഷ്, സ്റ്റാഫ് സെക്രട്ടറി കെ.യു. സന്തോഷ് എന്നിവർ പ്രസംഗിച്ചു.