അധ്യാപകദിനാഘോഷം നടത്തി
1590661
Thursday, September 11, 2025 12:53 AM IST
വായാട്ടുപറമ്പ്: വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് യുപി സ്കൂളിൽ അധ്യാപക ദിനം മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ജേതാവ് ആലക്കോട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. നോയൽ ആനിക്കുഴിക്കാട്ട് അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപകൻ ബെന്നി മാത്യു, സ്റ്റാഫ് പ്രതിനിധി ഫാ. റിമൽ ചെമ്പനാനിക്കൽ, പിടിഎ പ്രസിഡന്റ് അജേഷ് എന്നിവ പ്രസംഗിച്ചു. അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് കുട്ടികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.
ചെമ്പേരി: നിർമല ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു. റോവർ റേഞ്ചർ, എൻഎസ്എസ് വിദ്യാർഥികളുടെ നേതൃത്വത്തിൽ പൂച്ചെടികൾ നൽകി അധ്യാപകരെ ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ സി.ഡി.സജീവ്, സീനിയർ അസിസ്റ്റന്റ് കെ.എം. ആഗ്നസ്, സ്റ്റാഫ് സെക്രട്ടറി സി.എം. ജോൺസൺ, ഫാ. ബിജു ജോൺ, സ്കൂൾ ചെയർപേഴ്സൺ ആൻ ഗ്രെയ്സ് അനീഷ്, റോവർ റേഞ്ചർ സ്റ്റുഡന്റ്സ് ലീഡർമാരായ ഋതുൽ ജോസഫ് ഷാജി, അബി അനീഷ്, റോസ് ബിജു, ദേവനന്ദ ബിജു, എൻഎസ്എസ് ലീഡർമാരായ സത്യജിത്ത്, റോസ് മരിയ എന്നിവർ പ്രസംഗിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷിജോ ആന്റണി, റോവർ റേഞ്ചർ ലീഡർമാരായ ട്വിങ്കിൾ ജേക്കബ്, ജെറിൻ ജോസ് എന്നിവർ നേതൃത്വം നൽകി. മധുരപലഹാരങ്ങളും വിതരണം ചെയ്തു.