ഭക്തിസാന്ദ്രമായി യുവജന തീർഥാടനം
1599002
Sunday, October 12, 2025 1:33 AM IST
നടുവിൽ: കെസിവൈഎം-എസ്എംവൈഎം തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ വിളക്കന്നൂർ തീർഥാടന ദേവാലയത്തിലേക്ക് യുവജന തീർഥാടനം നടത്തി.
വിശുദ്ധ കാർലോ അക്വിറ്റിസിന്റെ തിരുശേഷിപ്പ് സംവഹിച്ച് നടുവിൽ ടൗണിൽ നിന്ന് ആരംഭിച്ച തീർഥാടന റാലിയിൽ ആയിരത്തിലധികം കെസിവൈഎം പ്രവർത്തകർ പങ്കെടുത്തു.
വിശുദ്ധ കാർലോ അക്വിറ്റിസിന്റെ വേഷം ധരിച്ച യുവജനങ്ങൾ, വിവിധ ഫൊറോനകൾ തയാറാക്കിയ നിശ്ചല ദൃശ്യങ്ങൾ എന്നിവ കൗതുക കാഴ്ചകളായി.
വിളക്കന്നൂർ പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിച്ചു.
അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര, ഡയറക്ടർ ഫാ. അഖിൽ മുക്കുഴി, വിളക്കന്നൂർ ഇടവക വികാരി ഫാ. തോമസ് കീഴാരത്തിൽ, സംസ്ഥാന സെക്രട്ടറി വിപിൻ ജോസഫ്, ജനറൽ സെക്രട്ടറി അമൽ പേഴുംകാട്ടിൽ, ബിബിൻ പീടിയേക്കൽ, അഖിൽ നെല്ലിക്കൽ, ശ്രേയ ശ്രുതിനിലയം, സാൻജോസ് കളരിമുറിയിൽ, സോന ചവണിയാങ്കൽ, ജനറൽ എഡ്വിൻ,
അഞ്ജലി, അപർണ, സിസ്റ്റർ ജോസ്ന എസ്എച്ച്, വിളക്കന്നൂർ ഇടവക കോ ഓർഡിനേറ്റർ സണ്ണി, എബിൻ കാഞ്ഞിരത്തിങ്കൽ, ജിബിൻ എന്നിവർ നേതൃത്വം നൽകി.