അനിശ്ചിതകാല ബസ് പണിമുടക്ക്; സംയുക്തയോഗം 14ന്
1460641
Friday, October 11, 2024 7:49 AM IST
കണ്ണൂർ: എൻഎച്ച്-66 നിർമിക്കുന്പോൾ കണ്ണൂരിൽനിന്ന് തോട്ടട-നടാൽ-എടക്കാട് വഴി ഓടുന്ന ബസുകൾക്ക് നേരിട്ട് സർവീസ് റോഡിൽ പ്രവേശിക്കാൻ കഴിയാത്തതിൽ പ്രതിഷേധിച്ച് 22 മുതൽ നടത്തുന്ന അനിശ്ചിതകാല സമരത്തിനു മുന്നോടിയായി 14ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടാൽ വിജ്ഞാനദായനി വായനശാലയിൽ നാട്ടുകാരുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ട്രേഡ് യൂണിയൻ ഭാരവാഹികളുടെയും ബസ് ഉടമസ്ഥരുടെയും സംയുക്തയോഗം ചേരും.
തോട്ടട-നടാൽ-ചാല ബൈപാസ്-എടക്കാട് വഴി സർവീസ് നടത്തുന്ന ബസ് ഉടമസ്ഥരുടെയും തൊഴിലാളികളുടെയും സംയുക്തയോഗം 19ന് ഉച്ചകഴിഞ്ഞ് 2.30ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനിൽ ചേരും. 22 മുതൽ നടക്കുന്ന അനിശ്ചിതകാല ബസ് നിർത്തിവയ്ക്കൽ സമരം വിജയിപ്പിക്കണമെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ രാജ്കുമാർ കരുവാരത്ത് അറിയിച്ചു.