മഹിളാ കോൺഗ്രസ് മണ്ഡലം സമ്മേളനം
1460628
Friday, October 11, 2024 7:49 AM IST
പയ്യാവൂർ: എൽഡിഎഫ് സർക്കാർ കേരളത്തിൽ നടപ്പാക്കുന്നത് സ്ത്രീ വിരുദ്ധ രാഷ്ട്രീയമാണെന്ന് കെപിസിസി സെക്രട്ടറി കെ.വി.ഫിലോമിന.
മഹിളാ കോൺഗ്രസ് നെടിയേങ്ങ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. മണ്ഡലം പ്രസിഡന്റ് സൂസമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. ഷിനോ പാറയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ജോസഫീന വർഗീസ്, കെ.പി.ലിഷ, മേരി ജോയി, സാലി തോമസ്, നബീസ, കെ.എം.ഫിലോമിന, മോളി ജോസഫ്, പ്രിയ ഷാജി, മേരി തോമസ്, ലൗസി ഫിലിപ്പ്, ആശാ മനോജ്, ജെസി ജോർജ്, കെ.പി.ഇന്ദിര, ഷാജിത മാത്യു, നീതു ഫിലിപ്പ്, അപർണ എന്നിവർ പ്രസംഗിച്ചു.