ഇരിട്ടി: വള്ളിത്തോട് സെന്റ് ജൂഡ് നഗർ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ ഓണക്കാലത്ത് പാലിന് നൽകിയ അധിക വിലയും കാലാവസ്ഥ വ്യതിയാന ഇൻഷ്വറൻസ് തുകയുടെ വിതരണവും അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ജോസ് കല്ല്യാടിക്കൽ അദ്ധ്യക്ഷത വഹിച്ചു. സംഘം ഡയറക്ടർ ജോസഫ് കാനാട്ട്, പഞ്ചായത്ത് അംഗം ലിസി തോമസ്, സംഘം സെക്രട്ടറി ബിജു ജോസഫ് എന്നിവർ പ്രസംഗിച്ചു.