പെരുമ്പടവ്: തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കലോത്സവം സംഘാടക സമിതി ഓഫീസ് പെരുമ്പടവിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചപ്പാരപ്പടവ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ പെരുവണ അധ്യക്ഷത വഹിച്ചു.
സംഘാടക സമിതി മുഖ്യരക്ഷാധികാരി ഫാ. ജോർജ് തൈക്കുന്നുംപുറം അനുഗ്രഹ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ ഇ.പി. ജോസുകുട്ടി, പ്രോഗ്രാം കൺവീനർ കെ. രജീഷ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഉനൈസ് എരുവാട്ടി, പഞ്ചായത്ത് അംഗം എം.പി. ജ്യോതിലക്ഷ്മി, പിടിഎ പ്രസിഡന്റ് ഷാബു ആന്റണി, കെ. ബിജേഷ് എന്നിവർ പ്രസംഗിച്ചു.