കണ്ണൂർ ദീപികയിൽ ഓണാഘോഷം
1453167
Saturday, September 14, 2024 1:44 AM IST
പള്ളിക്കുന്ന്: ദുരന്തങ്ങളെ അതിജീവിച്ച് മുന്നോട്ടുപോകാൻ കഴിയുന്നവരാണ് മലയാളികളെന്നും ഗൃഹാതുരത്വമുണർത്തുന്ന ഓർമകളാണ് ഓണാഘോഷം മലയാളികൾക്ക് സമ്മാനിക്കുന്നതെന്നും കണ്ണൂർ മേയർ മുസ്ലിഹ് മഠത്തിൽ. ദീപിക കണ്ണൂർ യൂണിറ്റിൽ സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മേയർ. ആഘോഷങ്ങൾ എപ്പോഴും സന്തോഷം പകരുന്നതാണ്.
ദുരിതങ്ങൾ വഴിമാറി സന്തോഷം നല്കുന്നതാണ് ഓണാഘോഷം. ഓണാഘോഷം ഐക്യത്തിന്റെ ആഘോഷമാണെന്നും മേയർ പറഞ്ഞു. ദീപിക കണ്ണൂർ റസിഡന്റ് മാനേജർ ഫാ. ജോബിൻ വലിയപറന്പിൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ ഹോളിഫാമിലി പള്ളി വികാരി ഫാ. മാത്യു നരിക്കുഴി, ദീപിക സീനിയർ സർക്കുലേഷൻ മാനേജർ ജോർജ് തയ്യിൽ, ന്യൂസ് എഡിറ്റർ ബിജോ മൈക്കിൾ, അസി. ജനറൽ മാനേജർ (മാർക്കറ്റിംഗ് ) ജോസ് ലൂക്കോസ് എന്നിവർ ആശംസയർപ്പിച്ചു.
മാർക്കറ്റിംഗ് കോ-ഓർഡിനേറ്റർ ഫാ. അനൂപ് ചിറ്റേട്ട് സ്വാഗതവും ബ്യൂറോ ചീഫ് റെനീഷ് മാത്യു നന്ദിയും പറഞ്ഞു. റെക്സി എം.ഐപ്പിന്റെ ഓണപ്പാട്ടും ജീവനക്കാരുടെ വിവിധ മത്സരങ്ങളും ഉണ്ടായിരുന്നു.