യെച്ചൂരിയുടെ നിര്യാണത്തിൽ സർവകക്ഷി അനുശോചനം
1453162
Saturday, September 14, 2024 1:44 AM IST
ഇരിട്ടി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഇരിട്ടിയിൽ സർവകക്ഷി മൗനജാഥയും അനുശോചനയോഗവും നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ കെ. ശ്രീലത അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി. ഹരീന്ദ്രൻ, കെ.ടി. ജോസ്, സക്കീർ ഹുസൈൻ, പി.എ. നസീർ. സി.വി.എം. വിജയൻ, ഇബ്രാഹിം മുണ്ടേരി, അജയൻ പായം, രാമദാസ് എടക്കാനം, കെ.കെ. ഹാഷിം, ഹംസ പുല്ലാട്ട്, കെ.എ. ഫിലിപ്പ്, മാത്യു പുളിക്കക്കുന്നേൽ, സൈലേഷ് മണലേൽ, പി.പി. അശോകൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, ഇരിട്ടി നഗരസഭാ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, കൗൺസിലർ വി.പി. അബ്ദുൾറഷീദ് എന്നിവർ പ്രസംഗിച്ചു.
മട്ടന്നൂര്‍: മട്ടന്നൂരില്‍ മൗനജാഥയും സര്‍വകക്ഷി യോഗവും നടത്തി. ഐബി പരിസരത്ത് നിന്നാരംഭിച്ച മൗനജാഥ നഗരംചുറ്റി ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. അനുശോചന യോഗത്തില്‍ സിപിഎം ഏരിയാ കമ്മിറ്റിയംഗം കെ. ഭാസ്കരന് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗങ്ങളായ എന്‍.വി. ചന്ദ്രബാബു, എം.വി. സരള, ഏരിയാ സെക്രട്ടറി എം. രതീഷ്, നഗരസഭാ ചെയര്മാന് എൻ. ഷാജിത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.വി. ജയചന്ദ്രന്, വി.കെ. സുരേഷ് ബാബു, കെ.പി. രമേശന്, വി. ഹുസൈന്, കെ.വി. പുരുഷോത്തമന്, സി. മുസ്തഫ, കെ.എം. വിജയന്, എം.കെ. അബ്ദുള്‍ റഹിമാന്‍, എം. കെ. കുഞ്ഞിക്കണ്ണന്, എം. കുമാരന്, ശരത്ത് കൊതേരി എന്നിവര്‍ പ്രസംഗിച്ചു.
പയ്യന്നൂർ: പയ്യന്നൂരിൽ സർവകക്ഷി മൗനജാഥയും യോഗവും നടന്നു. പയ്യന്നൂർ ഗാന്ധിപാർക്കിൽ നടന്ന അനുശോചന യോഗത്തിൽ സിപിഎം ജില്ല കമ്മിറ്റിയംഗം സി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.ഐ. മധുസൂദനൻ എംഎൽഎ, വി. നാരായണൻ, പി. സന്തോഷ്, വി. കുഞ്ഞികൃഷ്ണൻ, കെ.വി. ലളിത, കെ.വി. ബാബു, കെ. ജയരാജ്, പി. ജയൻ, കെ. ഹരിഹർ കുമാർ, കെ.ടി. സഹദുള്ള, പി.വി. ദാസൻ, ഇക്ബാൽ പോപ്പുലർ, എം. രാമകൃഷ്ണൻ, ഒ.ടി. സുജിലേഷ്, പനക്കീൽ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.