ഇരിട്ടി: പ്രതിഷേധ സമരങ്ങൾ വ്യാപകമായ കേരളത്തിൽ അധികാരികളുടെ കണ്ണുതുറപ്പിക്കാൻ മാതൃകാ പ്രതിഷേധവുമായി കോളിക്കടവിലെ യുവാവ്. റോഡിലെ കുഴിയിൽ ബൈക്കുമായി അപകടത്തിൽപ്പെട്ട കോളിക്കടവ് നുച്യാട്കുന്ന് സ്വദേശി കെ. വൈശാഖാണ് അധികാരികളുടെ കണ്ണുതുറപ്പിക്കാൻ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ജോലിയും കഴിഞ്ഞ് ഇരിട്ടിയിൽ നിന്ന് വീട്ടിലേക്ക് പോകും വഴി ഇരിട്ടി -പേരാവൂർ റോഡിലെ കുഴിൽ വീണ് വൈശാഖിന് പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. പിന്നീട് തിരിച്ചെത്തിയ വൈശാഖ് അപകടത്തിനിടയാക്കിയ കുഴിമൂടി തന്റെ പ്രതിഷേധം അധികാരികളെ ബോധ്യപ്പെടുത്തുകയായിരുന്നു.