മാഹിമദ്യവുമായി ബിഹാർ സ്വദേശിയായ യുവാവ് പിടിയിൽ
1444146
Monday, August 12, 2024 1:03 AM IST
തളിപ്പറമ്പ്: ഇന്ത്യൻ നിർമിത പുതുച്ചേരി വിദേശമദ്യവുമായി ബിഹാർ സ്വദേശി പിടിയിൽ. എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ് മലപ്പട്ടവും സംഘവും കുറുമത്തൂർ, കൂനം, പൊക്കുണ്ട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് കൂനം പ്രദേശത്തുനിന്ന് വിജയ് റായ് (46) പിടിയിലായത്. ഇയാളിൽ നിന്ന് 21. 250 ലിറ്റർ (34 കുപ്പി) മദ്യവും പിടിച്ചെടുത്തു.
ഇയാൾക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തു. എഇഐ (ജി) കെ. രാജേഷ്, സിവിൽ എക്സൈസ് ഓഫീസമാരായ ടി.വി. വിജിത്ത് ,എം.വി. ശ്യാം രാജ്, പി.പി. റെനിൽ കൃഷ്ണൻ, വനിത സിവിൽ എക്സൈസ് ഓഫീസർ എം.പി. സുനിത എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ഇയാൾക്ക് മദ്യം കൊണ്ടുകൊടുത്ത വ്യക്തിയെക്കുറിച്ച് അന്വേഷണം നടന്നു വരികയാണ്.