നിയമത്തിലെ മാറ്റംകൊണ്ട് ഒരു മാറ്റവും കാണുന്നില്ല: എഡിജിപി എസ്. ശ്രീജിത്ത്
1435288
Friday, July 12, 2024 1:46 AM IST
കണ്ണൂർ: കോടതികൾ പോലീസിന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നില്ലന്ന് എഡിജിപി എസ്. ശ്രീജിത്ത്. പോലീസിൽ ഡിജിപി എടുക്കുന്ന മൊഴികൾ പോലും കോടതി വിശ്വാസത്തിലെടുക്കുന്നില്ലന്നും ശ്രീജിത്ത് തുറന്നടിച്ചു. കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ നടന്ന കണ്ണൂർ സിറ്റി പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദേഹം. അഴിമതിക്കാരെന്ന് ആരോപണമുള്ള കസ്റ്റംസുകാർ എടുക്കുന്ന മൊഴികൾക്കുവരെ കോടതിയിൽ വിശ്വാസമുള്ള കാലമാണിതെന്നും പറഞ്ഞു.
സർക്കാർ പുതിയ നിയമങ്ങൾ കൊണ്ടുവന്നെങ്കിലും കാര്യമായ ഒരു മാറ്റവും ഉണ്ടാകുന്നതല്ലെന്നുംസമൂഹത്തിലെ മുല്യച്യുതിയും സോഷ്യൽമീഡിയാകളുടെ അതിപ്രസരവും സേനയുടെ പഴയ പ്രതാപത്തിന് മങ്ങലേൽപ്പിച്ചുണ്ട്.
പോലീസിൽ നിന്ന് ഏത് പ്രശ്നങ്ങൾക്കും പരിഹാരം ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ഇത് കാത്ത് സൂക്ഷിക്കുവാൻ പ്രത്യേകം ശ്രദ്ധാലുക്കളായിരിക്കണം.