കാസർഗോഡ്: സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ കാര്യത്തിൽ നിർണായക പങ്കുവഹിക്കുന്ന വ്യാപാരികൾ ജീവകാരുണ്യ, സേവനപ്രവർത്തനങ്ങളിലൂടെ ഭരണരംഗത്തും നിർണായക ശക്തിയായി വളരണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടരി ദേവസ്യ മേച്ചേരി പറഞ്ഞു.
ഏകോപനസമിതി ജില്ലാ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണകേന്ദ്രങ്ങളിൽ നിർണായക ശക്തിയായി മാറുന്നതിലൂടെ വ്യാപാരികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.കുഞ്ഞാവു ഹാജി മുഖ്യപ്രഭാഷണം നടത്തി.
ട്രഷറർ എസ്.ദേവരാജൻ, സംസ്ഥാന ഭാരവാഹികളായ എം.കെ.തോമസ് കുട്ടി, ബാബു കോട്ടയിൽ, എ.ജെ.റിയാസ് എന്നിവർ പ്രസംഗിച്ചു. 2024-26 വർഷത്തേക്കുള്ള ജില്ലാ കമ്മിറ്റി ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി കെ.അഹമ്മദ് ഷെരീഫിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. തുടർച്ചയായി 16-ാം തവണയാണ് അദ്ദേഹം പ്രസിഡന്റാകുന്നത്. ജനറൽ സെക്രട്ടറിയായി കെ.ജെ.സജിയേയും ട്രഷററായി മാഹിൻ കോളിക്കരയേയും വീണ്ടും തെരഞ്ഞെടുത്തു.
പി.പി.മുസ്തഫ, എ.എ.അസീസ്, ഹംസ പാലക്കി, സി.എച്ച്.ഷംസുദ്ദീൻ, തോമസ് കാനാട്ട്, എ.വി.ഹരിഹരസുതൻ, ഷിഹാബ് ഉസ്മാൻ, ബഷീർ കനില, സി.എച്ച്.അബ്ദുൽ റഹീം - വൈസ് പ്രസിഡന്റുമാർ, കുഞ്ഞിരാമൻ ആകാശ്, കെ.ദിനേശ്, ബി.എം.ഷെരീഫ്, ടി.എ.അൻവർ സാദത്ത്, യു.എ.അബ്ദുൽ സലീം, സി.കെ.ആസിഫ്, കെ.വി.ദാമോദരൻ, മുഹമ്മദ് കുഞ്ഞി കുഞ്ചാർ, വി.കെ.ഉണ്ണികൃഷ്ണൻ - സെക്രട്ടറിമാർ എന്നിവരാണ് മറ്റു ഭാരവാഹികൾ.