ടിഎസ്എസ്എസ് ട്രസ്റ്റ് വാർഷിക സമ്മേളനം
1431195
Monday, June 24, 2024 1:05 AM IST
പയ്യാവൂർ: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ടിഎസ്എസ്എസ്) ആഭിമുഖ്യത്തിൽ പ്രവർത്തിച്ചുവരുന്ന പൈസക്കരി ടിഎസ്എസ്എസ് ട്രസ്റ്റ് വാർഷിക സമ്മേളനം ടിഎസ്എസ്എസ് തലശേരി അതിരൂപതാ ഡയറക്ടർ ഫാ. ബിബിൻ വരമ്പകത്ത് ഉദ്ഘാടനം ചെയ്തു. പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം അധ്യക്ഷത വഹിച്ചു.
ട്രസ്റ്റ് സെക്രട്ടറി മാനുവൽ കോയിക്കൽ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ടിഎസ്എസ്എസ് മേഖലാ ഡയറക്ടർ ഫാ. ജോബി ചെരുവിൽ മുഖ്യപ്രഭാഷണം നടത്തി.
മേഖലാ പ്രസിഡന്റ് ആന്റണി പീടികയ്ക്കൽ, മേഖലാ കോ-ഓർഡിനേറ്റർ സിസ്റ്റർ ലിറ്റിൽ തെരേസ്, ഇടവക കോ-ഓർഡിനേറ്റർ ബിനു മണ്ഡപത്തിൽ, ട്രസ്റ്റ് പ്രസിഡന്റ് ബിജോ ശൗര്യാംതൊട്ടിയിൽ, വൈസ് പ്രസിഡന്റ് വത്സമ്മ തേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.
ട്രസ്റ്റ് അംഗങ്ങളുടെ മക്കളിൽ നിന്നും എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് ഫാ. നോയൽ ആനിക്കുഴിക്കാട്ടിൽ ഉപഹാരങ്ങൾ നൽകി.
പങ്കെടുത്തവർക്കെല്ലാം പകർച്ചവ്യാധി പ്രതിരോധ ഹോമിയോ മരുന്നും മികച്ച കർഷകർക്ക് ഫലവൃക്ഷത്തൈകളും വിതരണം ചെയ്തു.