ഒളിന്പിക്സ് ദിനം ആചരിച്ചു
1431197
Monday, June 24, 2024 1:05 AM IST
കേളകം: കേളകം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോക ഒളിന്പിക്സ് ദിനാചരണം നടത്തി. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു. ഒളിമ്പിക്സിന് 33 ദിവസം മാത്രം ബാക്കി നിൽക്കെ കുട്ടികളിൽ കായികാഭിരുചി വളർത്തുന്നതിനും ഒളിമ്പിക്സിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിനുമായാണ് ഒളിമ്പിക്സ് ദിനം ആചരിച്ചത്. മുഖ്യാധ്യാപകൻ എം.വി. മാത്യു അധ്യക്ഷത വഹിച്ചു.
പ്ലേ ഫോർ ഹെൽത്തി കേളകം പദ്ധതി സംബന്ധിച്ച് പഞ്ചായത്ത് ഫുട്ബോൾ കോച്ച് പി. അനീഷ് വിശദീകരിച്ചു. ഫാ. സജി എം. മാത്യൂസ്, കായികാധ്യാപകൻ വിപിൻ ആന്റണി, അലിന്റെ സെബാസ്റ്റ്യന് എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിളംബര റാലി നടത്തി. സ്പോർട്സ് ക്ലബ് അംഗങ്ങൾ, സ്റ്റുഡന്റസ് പോലീസ് കേഡറ്റുകൾ എന്നിവർ പങ്കെടുത്തു. അധ്യാപകരായ അശ്വതി കെ. ഗോപിനാഥ്, മെർലിൻ ഡാനിയേൽ, ലിബിൻ ആന്റണി എന്നിവർ നേതൃത്വം നൽകി.