ക്ഷേ​ത്ര​ക്കാ​വി​ലെ മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണു
Wednesday, June 26, 2024 11:21 PM IST
ച​വ​റ : ക്ഷേ​ത്ര​ക്കാ​വി​ലെ മ​ര​ങ്ങ​ള്‍ ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ക​ട പു​ഴ​കി വീ​ണു. ച​വ​റ ചെ​റു​ശേ​രി ഭാ​ഗം രാ​മേ​ഴ്ത്ത് മൂ​ര്‍​ത്തി ക്ഷേ​ത്ര​ത്തി​ലെ കാ​വി​ലെ മ​ര​ങ്ങ​ളാ​ണ് പി​ഴു​ത് ക്ഷേ​ത്ര​ത്തി​ന് മു​ക​ളി​ലേ​ക്ക് വീ​ണ​ത്. രാ​ത്രി​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം.​

രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ഭ​ക്ത​രാ​ണ് മ​ര​ങ്ങ​ളെ​ല്ലാം പി​ഴു​ത് വീ​ണ് കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.​കാ​വി​ലെ വ​ലി​യ മ​ര​ങ്ങ​ള്‍ ക്ഷേ​ത്ര​ത്തി​ന്‍റെയും പാ​ച​ക​പ്പു​ര​യു​ടെ​യും മു​ക​ളി​ല്‍ വീ​ണ് ഓ​ടു​ക​ളെ​ല്ലാം പൊ​ട്ടി​പ്പോ​യി .

ക്ഷേ​ത്ര​ത്തി​ലെ തൂ​ണു​ക​ള്‍​ക്കും മേ​ല്‍​ക്കൂ​ര​ക്കും നാ​ശം വ​ന്നു. സം​ഭ​വം അ​റി​ഞ്ഞ് നി​ര​വ​ധി ഭ​ക്ത​ര്‍ ക്ഷേ​ത്ര​ത്തി​ലെ​ത്തി. വൃ​ക്ഷ​ങ്ങ​ള്‍ കി​ട​ക്കു​ന്ന​ത് കാ​ര​ണം ഭ​ക്ത​ര്‍​ക്ക് ക്ഷേ​ത്ര​ത്തി​ന​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍​പ​റ്റാ​ത്ത​വ​സ്ഥ​യി​ലാ​യി​രു​ന്നു.​ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ നാ​ശ ന​ഷ്ടം ഉ​ള്ള​താ​യി ക​ണ​ക്കാ​ക്കു​ന്നു.​ര​ണ്ട് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് പ​ന്മ​ന മേ​ക്കാ​ട് പു​ത്തേ​ഴ്ത്ത് ക്ഷേ​ത്ര​ത്തി​ലെ ആ​ല്‍ മ​രം ഇ​ത്ത​ര​ത്തി​ല്‍ ക​ട​പു​ഴ​കി വീ​ണി​രു​ന്നു.