സ്ഥാപകദിനവും ആനി മസ്ക്രീൻ ദിനവും ആഘോഷിച്ചു
1431191
Monday, June 24, 2024 1:05 AM IST
കണ്ണൂർ: കേരള ലാറ്റിൻ കാത്തലിക്ക് വിമൻസ് അസോസിയേഷൻ സ്ഥാപകദിനത്തിന്റേയും ആനി മസ്ക്രീൻ ദിനത്തിന്റേയും രൂപതാതല ആഘോഷം തലശേരി ഹോളി റോസറി ഹാളിൽ നടന്നു. സമ്മേളനം ഇടവക വികാരി ഫാ. മാത്യു തൈക്കൽ ഉദ്ഘാടനം ചെയ്തു.
കേരള ലാറ്റിൻ കാത്തലിക്ക് വിമൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഷർളി സ്റ്റാൻലി അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ ആനി മസ്ക്രീൻ അനുസ്മരണ സന്ദേശം നൽകി.സിസ്റ്റർ പ്രിൻസി ആന്റണി, ജനറൽ സെക്രട്ടറി ഷിജ വിൻസെന്റ്, രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിസ്ക്രൂസ്, ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്, ജീവ മേരി, ലീന ഗ്ലെൻ, സിനി റെജിനോൾഡ് തുടങ്ങിയവർ പ്രസംഗിച്ചു.