ജനറൽബോഡി യോഗവും അനുമോദനവും
1424030
Tuesday, May 21, 2024 8:12 AM IST
മാതമംഗലം: കേരളാ ഫെഡറേഷൻ ദി ബ്ലയിന്റ് സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗവും അനുമോദനവും കൈതപ്രം പൊതുജന വായനശാലയിൽ ജീവകാരുണ്യ പ്രവർത്തകൻ രമേശൻ ഹരിത ഉദ്ഘാടനം ചെയ്തു. ടി.എൻ. മുരളിധരൻ അധ്യക്ഷത വഹിച്ചു.
പുഴയരിക്കത്ത് രാഘവൻ അനുസ്മരണം പ്രസാദ് കണ്ടോന്താർ നിർവഹിച്ചു. കുട്ടികൾക്ക് അനുമോദനവും സ്കൂൾ കിറ്റ് വിതരണവും മുൻ റോട്ടറി അസിസ്റ്റന്റ് ഗവർണർ പ്രഫ. എം. രാജീവൻ നിർവഹിച്ചു. സർവീസിൽനിന്ന് വിരമിക്കുന്ന എൻ. കുഞ്ഞിക്കണ്ണന് യാത്രയപ്പും നൽകി. എം. ലജിത, പ്രശാന്ത് കൈതപ്രം, കെ.വി. പ്രേമലത, കെ. വിജയൻ, രമേശൻ എന്നിവർ പ്രസംഗിച്ചു.