ശ്രീകണ്ഠപുരത്ത് ഭിന്നശേഷി റാലി സംഘടിപ്പിച്ചു
1375203
Saturday, December 2, 2023 2:07 AM IST
ശ്രീകണ്ഠപുരം: ലോക ഭിന്നശേഷി ദിനത്തിന് മുന്നോടിയായി ശ്രീകണ്ഠപുരത്തെ സമരിറ്റൻ പാലി യേറ്റീവ് ഒപ്പം കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ ഭിന്നശേഷി കൂട്ടായ്മകളുടെയും വിവിധ സംഘ ടനകളുടെയും നേതൃത്വത്തിൽ മെഗാ ഭിന്നശേഷി റാലി നടത്തി. സാൻജോർജിയ സ്പെഷൽ സ്കൂളിൽ ഭിന്നശേഷിക്കാർക്കായി നടത്തിയ കൂട്ടായ്മ കണ്ണൂർ സാമൂഹ്യ നീതി ഓഫീസിലെ ജൂണിയർ സൂപ്രണ്ട് പി.ജെ. ജയശ്രീ ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് പ്രൊവിൻസ് കൗൺസിലർ ഫാ. ബിജു കൊല്ലക്കൊമ്പിൽ അധ്യക്ഷത വഹിച്ചു.
ശ്രീകണ്ഠപുരം ഗവ. ഹൈ സ്കൂളിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് നടത്തിയ റാലിയിൽ വീൽചെയ റിൽ കഴിയുന്ന ഭിന്നശേഷിക്കാർ, മറ്റ് പലവിധ ശാരീരിക മാനസിക വൈഷമ്യങ്ങൾ അനുഭവിക്കുന്ന വരടക്കം നിരവധി പേർ പങ്കെടുത്തു.
ശ്രീകണ്ഠപുരം എസ്ഐ കെ. ഖദീജ കെ ഫ്ലാഗ് ഓഫ് ചെയ്തു തുടർന്ന് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതു സമ്മേളനം കണ്ണൂർ -കാസർഗോഡ് ക്രൈംബ്രാഞ്ച് എസ്പി പി.പി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം മുൻസിപ്പൽ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന അധ്യക്ഷത വഹിച്ചു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ, ടി. സുനിൽ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സാൻ ജോർജിയ സ്പെഷൽ സ്കൂൾ, ബിആർസി ഇരിക്കൂർ ബ്ലോക്ക് കുട്ടികൾ, എസ്ഇഎസ് കോളജ് ശ്രീകണ്ഠപുരം, സമരിറ്റൻ ഒപ്പം കൂട്ടായ്മയിലെ കലാകാരന്മാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും ഉണ്ടായിരിന്നു.