മണിപ്പുരിൽ നിന്നുള്ള ആദ്യസംഘം നിർമലഗിരി കോളജിൽ എത്തി
1337497
Friday, September 22, 2023 3:31 AM IST
കൂത്തുപറമ്പ്: നിർമലഗിരി കോളജിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി മണിപ്പുരിൽ നിന്നും ആദ്യ ബാച്ച് എത്തി.
സാമുവെൽ ഗയ്ത്, നെത്ചിൻ ഡൊൻഗ എന്നിവർ യഥാക്രമം ബിഎസ്സി കെമിസ്ട്രി, എംഎ ഇക്കണോമിക്സ് എന്നീ വിഷയങ്ങൾക്കാണ് അഡ്മിഷൻ എടുത്തിരിക്കുന്നത്.
കോളജ് പ്രിൻസിപ്പൽ ഡോ. ടി.കെ. സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്വീകരണം നൽകി.