നവവധുവിന്റെ ആത്മഹത്യ: ഭർത്താവ് അറസ്റ്റിൽ
1337221
Thursday, September 21, 2023 7:17 AM IST
കണ്ണൂർ: പിണറായി പടന്നക്കരയിലെ നവവധു മേഘ (28) യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് കതിരൂർ നാലാംമൈൽ മാധവി നിലയത്തിൽ പ്രസന്നയുടെ മകനും ജിം ട്രെയിനറുമായ സച്ചിൻ കോടതിയിൽ കീഴടങ്ങി.
തലശേരി ജില്ലാ കോടതിയും ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഇന്നലെയാണ് സച്ചിൻ തലശേരി എസിജെഎം കോടതിയിൽ കീഴടങ്ങിയത്.
മേഘയുടെയും സച്ചിന്റെയും പ്രേമവിവാഹമായിരുന്നു. കഴിഞ്ഞ ജൂൺ 10 ന് ഭർതൃവീട്ടിലാണ് മേഘ ആത്മഹത്യ ചെയ്യുന്നത്. രണ്ടുമാസത്തോളം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനെ തുടർന്നാണ് മേഘ ആത്മഹത്യ ചെയ്തതെന്നായിരുന്നു കേസ്.
ലോക്കൽ പോലീസ് അന്വേഷിച്ച കേസ് കണ്ണൂർ സിറ്റി പോലിസ് കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിലവിൽ കണ്ണൂർ ജില്ലാ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.