വിദ്യാഭ്യാസ മേഖലയില് നടക്കുന്നത് കേട്ടുകേള്വിയില്ലാത്ത കാര്യങ്ങള്: കെ.പി.എ. മജീദ്
1301317
Friday, June 9, 2023 1:07 AM IST
കണ്ണൂര്: പരീക്ഷ എഴുതാത്ത എസ്എഫ്ഐ നേതാവ് ജയിച്ച സംഭവം ഉള്പ്പെടെ കേരളത്തില് നടക്കുന്നത് ലോകത്ത് കേട്ടുകേള്വിയില്ലാത്ത കാര്യങ്ങളാണെന്ന് കെ.പി.എ. മജീദ് എംഎല്എ. മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനത്തിനെതിരെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ കളക്ടറേറ്റ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലബാറില് ആയിരക്കണക്കിനു കുട്ടികള് പുറത്തിരിക്കുമ്പോള് തെക്കന് ജില്ലകളില് ഹയര്സെക്കൻഡറി സീറ്റുകള് ഒഴിഞ്ഞുകിടക്കുകയാണ്. ഇവ മലബാറിലേക്ക് മാറ്റുന്നതില് എന്താണ് പ്രശ്നം. ഒരോ വര്ഷവും സീറ്റ് വര്ധിപ്പിക്കുക മാത്രമാണ് സര്ക്കാര് ചെയ്യുന്നത്. ഈ പ്രശ്നം പരിഹരിക്കാന് പുതിയ ബാച്ചുകള് അനുവദിക്കണമെന്ന് കെ.പി.എ. മജീദ് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീംചേലേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അൻസാരി തില്ലങ്കേരി സ്വാഗതം പറഞ്ഞു.