തൊക്കിലങ്ങാടി കോ-ഓപ്പറേറ്റീവ് കോളജ് ഓഫ് ഇന്റൻസീവ് കോച്ചിംഗ് ഉദ്ഘാടനം 25ന്
1280464
Friday, March 24, 2023 12:52 AM IST
കൂത്തുപറമ്പ്: കൂത്തുപറമ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തലശേരി താലൂക്ക് പബ്ലിക് സർവന്റ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നൂതന സംരംഭമായ കോ-ഓപ്പറേറ്റീവ് കോളജ് ഓഫ് ഇന്റൻസീവ് കോച്ചിംഗ് 25 ന് ഉച്ചയ്ക്ക് 12 ന് തൊക്കിലങ്ങാടിയിൽ പ്രവർത്തനം ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കെ. മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് പി.കെ. സതീശൻ അധ്യക്ഷത വഹിക്കും. കെ.പി. മോഹനൻ എംഎൽഎ മുഖ്യാതിഥിയാവും. നഗരസഭാ ചെയർപേഴ്സൺ വി. സുജാത ഉന്നത വിജയികളെ അനുമോദിക്കും. ഓൺലൈൻ പഠനത്തിന്റെ സ്വിച്ച് ഓൺ കർമം ഡെപ്യൂട്ടി രജിസ്ട്രാർ കെ. പ്രദോഷ്കുമാർ നിർവഹിക്കും.
സൊസൈറ്റി പ്രസിഡന്റ് പി.കെ. സതീശൻ, കോളജ് പ്രിൻസിപ്പൽ ഡോ. ബേബി ജോസഫ്, സെക്രട്ടറി പി.പി. രഞ്ജിത്ത്, വൈസ് പ്രസിഡന്റ് കെ.പി. വിനോദൻ, കെ. രഞ്ജിത്ത്കുമാർ, പ്രഫ. എം.സി. തോമസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.