നടവയൽ സെന്റ് തോമസ് ഹൈസ്കൂളിൽ പ്രവേശനോത്സവം നടത്തി
1564815
Wednesday, June 4, 2025 6:38 AM IST
നടവയൽ: സെന്റ് തോമസ് ഹൈസ്കൂളിൽ പ്രവേശനോത്സവം നടത്തി. നവാഗതർക്ക് സമ്മാനങ്ങളും പായസവും നൽകി.
കേരള നാടക-സംഗീത അക്കാദമി 2024ലെ മികച്ച നടനായി തെരഞ്ഞെടുത്ത പൂർവവിദ്യാർഥി ജോണ്സണ് ഐക്കര ഉദ്ഘാടനം ചെയ്തു. മാനേജർ ആർച്ച് പ്രീസ്റ്റ് ഫാ.ഗർവാസീസ് മറ്റം അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ ഇ.കെ. വർഗീസ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ആന്േറാ വി. തോമസ്, വിൻസന്റ് ചേരവേലിൽ, ജിൻസി, അന്നക്കുട്ടി ഉണ്ണിക്കുന്നേൽ, സിസ്റ്റർ ബിന്ദു എന്നിവർ പ്രസംഗിച്ചു. സ്ഥലംമാറിപ്പോകുന്ന അധ്യാപകർക്കും അനധ്യാപകർക്കും ആശംസ നേർന്നു.