സു​ൽ​ത്താ​ൻ ബ​ത്തേ​രി: സ്വ​കാ​ര്യ കൃ​ഷി​യി​ട​ത്തി​ൽ മാ​ലി​ന്യം ത​ള്ളി. ഓ​ട​പ്പ​ള്ളം താ​ഴ​ത്തെ​പു​ര​യ്ക്ക​ൽ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍റെ വീ​ടി​നു സ​മീ​പം കൃ​ഷി​യി​ട​ത്തി​ലാ​ണ് ക​ഴി​ഞ്ഞ രാ​ത്രി കു​ഴി​യെ​ടു​ത്ത് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​ത്.

കൃ​ഷി​യി​ട​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മാ​ലി​ന്യം വി​ത​റി​യി​ട്ടു​മു​ണ്ട്. കെ​ട്ടി​ട​നി​ർ​മാ​ണ സ്ഥ​ല​ത്തെ അ​വ​ശി​ഷ്ട​ങ്ങ​ൾ, ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഡ്രം, ​മീ​ൻ​കു​ട്ട​ക​ൾ എ​ന്നി​വ കൃ​ഷി​യി​ട​ത്തി​ൽ ത​ള്ളി​യ​തി​ൽ ഉ​ൾ​പ്പെ​ടും. മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​നെ​തി​രേ പ​രാ​തി ന​ൽ​കു​മെ​ന്ന് സ്ഥ​ലം ഉ​ട​മ പ​റ​ഞ്ഞു.